ഓര്‍ത്തഡോക്സ് ആവശ്യങ്ങള്‍ കോടതി തള്ളി.

പിറവം രാജാധി രാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളി കേസ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും തള്ളി കൊണ്ട് എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയില്‍ 29 വര്‍ഷമായി നടന്നു വന്ന നിയമ യുദ്ധത്തിനു പരിസമാപ്തിയായി.
ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത നിയമിക്കുന്ന വൈദീകര്‍ പള്ളിയി പ്രവേശിക്കുന്നതും ആരാധനാ കാര്യങ്ങള്‍ നടത്തുന്നതും ഭരണ സമിതിയും മറ്റും തടയരുതെന്നും , യാക്കോബായ സഭയിലെ മെത്രാപ്പോലിത്തമാരും വൈദീകരും ഈ പള്ളിയില്‍ പ്രവേശിക്കുന്നതും  ആരാധനാ കാര്യങ്ങള്‍ നടത്തുന്നതും നിരോധന ഉത്തരവ് മൂലം തടയണമെന്നും ആവശ്യപെട്ടിട്ടുള്ള നിവൃത്തിയുള്‍പെടെ കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലന്നു കണ്ടാണ്‌ കേസ് തള്ളിയിരിക്കുന്നത്.
നിലവിലുള്ള പള്ളി മാനേജിംഗ് കമ്മിറ്റിക്ക് തുടരാമെന്നും പള്ളിയുടെ ഭരണ കാര്യങ്ങള്‍ നടത്താമെന്നും കോടതി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. 1934 ലെ ഭരണ ഘടനാ പ്രകാരം തെരഞ്ഞെടുക്കപെടുന്ന പുതിയ ഭരണ സമിതിക്കു ഭരണം കൈമാറണമെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ്‌ കോടതി ഇപ്രകാരം വിധിച്ചത്.
കേസിനു അവസാന വിധി വന്നതോടുകൂടി നിലവില്‍ ശുശ്രുക്ഷ ചെയ്യുന്ന 3 പുരോഹിതര്‍ അല്ലാതെ മറ്റാരും ശുശ്രുക്ഷകള്‍ നടത്തരുതെന്ന ഉത്തരവുകള്‍ ഉള്‍പ്പെടെ എല്ലാ ഇടക്കാല ഉത്തരവുകളും ഇതിനാല്‍ രദ്ധായിട്ടുള്ളതും പള്ളി പൊതുയോഗം തെരഞ്ഞെടുത്തിരിക്കുന്ന മാനേജിംഗ് കമിറ്റിയ്ക്ക് ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണ്. 1985 ല്‍ ഫയല്‍ ചെയ്താ കേസിലെ 2 വാദികളും 25 ഓളം  പ്രതികളും ഈ കേസിന്റെ അവസാന വിധി വരുന്നതിനു മുന്‍പേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

<< Back to Latest News

 

© Copyright - RajadhiRaja St.Mary's Jacobite Syrian Cathedral (Piravom Valiya Pally), Piravom