വി.ദനഹാ പെരുന്നാള്‍

പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വി.ദനഹാ പെരുന്നാള്‍ നിറവില്‍ വിശ്വാസികളുടെ സംഗമം ആയി മാറി. വൈകിട്ട് 5 മണിയ്ക്ക് പേപ്പതി ചാപ്പലില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രാത്രി പത്തു മണിയോട് കൂടി പിറവം പട്ടണത്തില്‍ പ്രദക്ഷിണം എത്തിചേര്‍ന്നപ്പോള്‍ ആയിരക്കണക്കിന് വിശ്വസികള്‍ റോഡിനിരുവശവും പ്രടക്ഷിനത്തെ വരവേല്‍ക്കാന്‍ തടിച്ചു കൂടി.കത്തോലിക്കാ പള്ളിയിലെ പ്രദക്ഷിണവും കത്തീഡ്രലിലെ പ്രദക്ഷിണവും ഒരേസമയം തന്നെയാണ് ടൌണില്‍ പ്രവേശിക്കുന്നത്.

<< Back to Latest News

 

© Copyright - RajadhiRaja St.Mary's Jacobite Syrian Cathedral (Piravom Valiya Pally), Piravom